അവന്‍ ചെയ്തതിന്റെ ഫലം അവന്‍ തന്നെ അനുഭവിക്കട്ടെ;പ്രതികരണവുമായി പിതാവ്..#latest news

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ ആത്മഹത്യ ശ്രമവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പിതാവ്. അഫാന്‍ ചെയ്തതിന്റെ ഫലം അഫാന്‍ തന്നെ അനുഭവിക്കട്ടെയെന്ന് പിതാവ് അബ്ദുല്‍ റഹിം ട്വന്റിഫോറിനോട് പറഞ്ഞു.

അവന്‍ ചെയ്തതിന്റെ ഫലം അവന്‍ തന്നെ അനുഭവിക്കട്ടെ. അതില്‍ കൂടുതല്‍ മറ്റൊന്നും പറയാനില്ല. എന്താണ് ചെയ്തതെന്ന് അഫാന് കൃത്യമായി അറിയാമല്ലോ. അപ്പോള്‍ അനുഭവിക്കുക തന്നെ വേണം – പിതാവ് പറഞ്ഞു. അഫാന്‍ ഗുരുതര സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തുടരുകയാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0