അണക്കര (ഇടുക്കി): പതിന്നാലുവയസ്സുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അണക്കര ചെല്ലാ കോവിൽ ചിറയ്ക്കൽ റോബിൻ്റെ മകൾ പൗളിൻ അന്നയെയാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
,
ഞായറാഴ്ച വൈകീട്ടാണ് സംഭവം. ഇതിനുശേഷം കുട്ടി വീട്ടിലെത്തിയപ്പോൾ ജോലി ചെയ്യാത്തതിന് വഴക്കും പറഞ്ഞു.
ഇതോടെ കുട്ടി വീട്ടിലേക്ക് ഓടിപ്പോയി. അൽപ്പസമയത്തിനുശേഷം വീട്ടുകാർ അന്വേഷിച്ച് ചെന്നപ്പോൾ കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വണ്ടൻമേട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. വണ്ടൻമേട് സെയ്ൻ്റ് ആൻ്റണീസ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10-ന് മാർ സ്ലീവാ പള്ളി സെമിത്തേരിയിൽ.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.