മെയ് 13 ഓടെ കാലവർഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ആൻഡമാൻ കടലിന്റെയും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെയും നിക്കോബാർ ദ്വീപുകളുടെയും ചില ഭാഗങ്ങളിൽ കാലവർഷം എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് 10 വരെ ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ ജില്ലകളിൽ വെള്ളിയാഴ്ച മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 10 വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.