ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി രാജ്യത്തെ 5 വിമാനത്താവളങ്ങൾ അടച്ചു. ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ധർമ്മശാല വിമാനത്താവളങ്ങൾ അടച്ചു. ശ്രീനഗർ വിമാനത്താവളത്തിന്റെ നിയന്ത്രണം ഇന്ത്യൻ വ്യോമസേന ഏറ്റെടുത്തു. വിമാന സർവീസുകൾ റദ്ദാക്കി. നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ്ജെറ്റ് കമ്പനികൾ തങ്ങളുടെ സർവീസുകൾ തടസ്സപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. ഖത്തർ എയർവേയ്‌സ് പാകിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. ഓപ്പറേഷൻ സിന്ദൂരിൽ ഉൾപ്പെട്ട എല്ലാ ഐഎഎഫ് പൈലറ്റുമാരും സുരക്ഷിതരാണെന്ന് റിപ്പോർട്ട്.