റാന്നി (പത്തനംതിട്ട): വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. റാന്നി മുക്കാലുമൺ ചക്കുത്തറയിൽ സക്കറിയ മാത്യു (76), ഭാര്യ അന്നമ്മ മാത്യു (73) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനെ കട്ടിലിൽ മരിച്ച നിലയിലും ഭാര്യയെ ഹാളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ഭര്‍ത്താവിന്റെ മൃതദേഹത്തിന് പഴക്കമുണ്ട്. വീട്ടിൽ അവർ മാത്രമാണ് താമസിച്ചിരുന്നത്. അവരുടെ ഏക മകൻ എറണാകുളത്ത് ജോലി ചെയ്യുന്നു.