ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇത്തവണ വിജയശതമാനം 93.66. 24.12 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതി.
വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാം. ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമേ, എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/കോൾ, ഉമാങ് മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലൂടെയും ഫലം ലഭ്യമാകും. റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ ലോഗിൻ വിശദാംശങ്ങൾ നൽകി ഫലം പരിശോധിക്കാം.
തിരുവനന്തപുരവും വിജയവാഡയും 99.79 വിജയശതമാനത്തോടെ മുന്നിലാണ്. 84.14 ശതമാനവുമായി ഗുവാഹത്തി മേഖലയാണ് ഏറ്റവും പിന്നിൽ.
2024-ൽ പത്താം ക്ലാസിലെ വിജയശതമാനം 93.60% ആയിരുന്നു. അന്ന് ആകെ 22,38,827 കുട്ടികൾ പരീക്ഷ എഴുതി, അതിൽ 20,95,467 പേർ വിജയിച്ചു.