2019-ൽ ഏറ്റവും കൂടുതൽ ആളോഹരി മദ്യ ഉപഭോഗമുള്ള 10 രാജ്യങ്ങൾ..#latest news

 


മദ്യപാനത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയെന്ന് പുറത്ത് വിട്ടിരിക്കുകയാണ് വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ റിപ്പോര്‍ട്ട്. ഒരു വ്യക്തി പ്രതിവര്‍ഷംകഴിക്കുന്ന മദ്യത്തിന്റെ കണക്കാണ് പുറത്ത് വിട്ടത്. കരള്‍ രോഗങ്ങള്‍, ഹൃദ്രോഗം, അര്‍ബുദം എന്നിവയ്ക്ക് മദ്യപാനം കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

മദ്യ ഉപഭോഗത്തില്‍ ഏറ്റവും മുന്‍പന്തിയിലുള്ള രാജ്യം റഷ്യയാണ്. 16.8 ലിറ്റര്‍ മദ്യമാണ് ഒരു റഷ്യക്കാരന്റെ പ്രതിവര്‍ഷ ശരാശരി ഉപഭോഗം. ഗ്രീസ്, ലെസോത്തോ, മഡഗാസ്‌ക്കര്‍, ജിബൂട്ടി, ഗ്രെനഡ, പോളണ്ട്, ബെലാറസ്, ബള്‍ഗേരിയ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് യഥാക്രമം ആദ്യ പത്തിലെ മറ്റ് രാജ്യങ്ങള്‍. 2019-ലെ മദ്യ ഉപഭോഗം അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്‌. അമേരിക്കയില്‍ ഒരു വ്യക്തി പ്രതിവര്‍ഷം ശരാശരി 9.97 ലിറ്റര്‍ മദ്യം കഴിച്ചതായാണ് കണക്കുകള്‍.

സുഡാന്‍, യെമന്‍, അയര്‍ലന്റ്, സിറിയ, ബംഗളാദേശ്, പാകിസ്താന്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളാണ് അവസാന പത്തില്‍. മതപരമായി മദ്യപാനത്തിലുള്ള വിലക്കാണ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ ഉപഭോഗ കുറവിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടികയില്‍ 103-ാം സ്ഥാനത്താണ് ഇന്ത്യ. 3.08 ലിറ്റർ മദ്യമാണ് ഇന്ത്യയില്‍ ഒരാളുടെ മദ്യ ഉപഭോഗത്തിന്റെ പ്രതിവര്‍ഷ ശരാശരി


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0