റോഡിലേക്ക് തെങ്ങ് പൊട്ടിവീണ്‌ ബൈക്ക് യാത്രികന് ഗുരുതരപരിക്ക്..#latest news

 

കണ്ണൂര് പിണറായിയില് തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്ക്. പെയിൻറിങ്ങ് തൊഴിലാളിയായ പാറപ്രം എടക്കടവിലെ തയ്യിൽ വീട്ടിൽ ഇ.ഷിജിത്തിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. മഴയത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് പിണറായി -പാറപ്രം റോഡിൽ വെച്ച് തെങ്ങിൻ്റെ മേൽഭാഗം പൊട്ടി ഷിജിത്ത് യാത്ര ചെയ്തിരുന്ന ബൈക്കിനു മുകളിൽ പതിച്ചത്. അപകടത്തിൽ നട്ടെല്ലിനും വാരിയെല്ലിനും ക്ഷതമേറ്റ ഷിജിത്തിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0