കുട്ടികളിൽ ഉയർന്ന നിലവാരമുള്ള ചലച്ചിത്രാസ്വാദന ശീലം വളർത്തിയെടുക്കുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 മെയ് 14 മുതൽ 17 വരെ സംഘടിപ്പിക്കുന്ന ചലച്ചിത്രാസ്വാദന ശില്പശാലയിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷകൾ മെയ് 10 വരെ സ്വീകരിക്കും.
8,9,10 ക്ലാസുകളിലെ കുട്ടികൾക്ക് ഗുരു ഗോപിനാഥ് നടനഗ്രാമത്തിന്റെയും ശിശുക്ഷേമ സമിതിയുടെയും സഹകരണത്തോടെ തിരുവനന്തപുരത്തെ വട്ടിയൂർക്കാവിലെ ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ പങ്കെടുക്കാം. ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സൗജന്യ താമസവും ഭക്ഷണവും നൽകും.
എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നുള്ള 70 കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കും. പ്രായം, ക്ലാസ്, സ്കൂൾ, ജില്ല, പൂർണ്ണ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമാക്കണം.
അപേക്ഷകൾ 2025 മെയ് 10-നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 82898 62049 എന്ന നമ്പറിൽ ബന്ധപ്പെടുക.