പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 09 മെയ് 2025 | #NewsHeadlines

• ക്രര്‍ദിനാള്‍ റോബര്‍ട്ട് പ്രിവോസ്റ്റ്ആഗോള കത്തോലിക്ക സഭയുടെ പുതിയ തലവൻ. ഫ്രാൻസിസ് മാര്‍പാപ്പയുടെ പിൻഗാമിയായി എത്തിയ അദ്ദേഹം ലിയോ പതിനാലാമൻ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്.

• ഇന്ത്യയ്ക്കുനേരെ തുടർച്ചയായി പ്രകോപനം സൃഷ്ടിച്ച പാക്കിസ്ഥാനു ശക്തമായ തിരിച്ചടി. തലസ്ഥാനമായ ഇസ്ലാമാബാദ്, ലഹോർ, കറാച്ചി, പെഷാവർ, സിയാൽകോട്ട് തുടങ്ങി 12 ഇടങ്ങളിൽ ഇന്ത്യ കനത്ത ആക്രമണം തുടരുകയാണ്.

• പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊടുംഭീകരൻ അബ്ദുള്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടു. ജെയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷണല്‍ തലവനും കാണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരനുമായിരുന്നു റൗഫ്.

• പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിൻ്റെ വീടിന് സമീപം സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട്. ഷെഹബാസിൻ്റെ വീടിൻ്റെ ഇരുപത് കിലോമീറ്റര്‍ അകലെ സ്ഫോടനം നടന്നതായിട്ടാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

• മലപ്പുറം വളാഞ്ചേരി സ്വദേശിയിൽ നിപ രോഗലക്ഷണങ്ങളോടെ നാല്പത്തിരണ്ടുകാരി ചികിത്സയിൽ. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

• വളാഞ്ചേരി നഗരസഭയിലെ രണ്ടാംവാർഡ് പരിധിയിലെ താമസക്കാരിയായ നാൽപ്പത്തിരണ്ടുകാരിക്ക് നിപാ ബാധ സ്ഥിരീകരിച്ചതോടെ നാല് തദ്ദേശസ്ഥാപനങ്ങളിൽ ജില്ലാ ഭരണസംവിധാനം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

• കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകരനെ മാറ്റി. സണ്ണി ജോസഫ് ആണ് പുതിയ കെപിസിസി അധ്യക്ഷൻ. യുഡിഎഫ് നേതൃത്വത്തിലും അടിമുടി മാറ്റമാണ് വരുത്തിയിരിക്കുന്നത്.

• ഈവർഷം സംസ്ഥാനത്ത്‌ ഒരുലക്ഷം പട്ടയംകൂടി വിതരണം ചെയ്യുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പട്ടയവിതരണത്തിന്റെ സംസ്ഥാന ഉദ്‌ഘാടനം പാലക്കാട്‌ കോട്ടമൈതാനിയിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0