നാടകമോ യാഥാർഥ്യമോ ? ലഹരി മോചന കേന്ദ്രത്തിലേക്ക് പോകാൻ താൽപ്പര്യമെന്ന് സിനിമാ താരം ഷൈൻ ടോം ചാക്കോ. #ShineTomeChacko
ഷൈൻ ടോം ചാക്കോയെ മയക്കുമരുന്ന് ചികിത്സാ കേന്ദ്രത്തിലേക്ക് അയക്കും. താൻ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും ആസക്തിയിൽ നിന്ന് മോചനം വേണമെന്നും നടൻ ഷൈൻ ടോം ചാക്കോ പറഞ്ഞു. ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ഷൈൻ ടോം ചാക്കോ എക്സൈസിനോട് ഇക്കാര്യം പറഞ്ഞത്. എക്സൈസ് ഇളവ് പദ്ധതിയുടെ ഭാഗമായി ഷൈനിനെ മയക്കുമരുന്ന് ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. മയക്കുമരുന്ന് ചികിത്സയുടെ മേൽനോട്ടം എക്സൈസ് തുടരും. കൂത്താട്ടുകുളത്തെ മയക്കുമരുന്ന് ചികിത്സയുടെ രേഖകൾ രക്ഷിതാക്കൾ അന്വേഷണ സംഘത്തിന് കൈമാറി.