source:internet
മദ്യത്തിന്റെ എക്സൈസ് തീരുവയും മദ്യശാലകളുടെ വാർഷിക ലൈസൻസ് ഫീസും കുത്തനെ വർദ്ധിപ്പിക്കാൻ പുതുച്ചേരി സർക്കാർ തീരുമാനിച്ചു. ഇത് പ്രാബല്യത്തിൽ വരുന്നതോടെ മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മദ്യത്തിന്റെ വില വർദ്ധിക്കും. കൂടാതെ, വാഹനങ്ങളുടെയും ഭൂമിയുടെയും രജിസ്ട്രേഷൻ ഫീസും വർദ്ധിക്കും.
മദ്യത്തിന്റെ എക്സൈസ്, അധിക എക്സൈസ്, പ്രത്യേക എക്സൈസ് തീരുവകൾ, മദ്യശാലകളുടെ വാർഷിക ലൈസൻസ് ഫീസ് എന്നിവ കുത്തനെ വർദ്ധിപ്പിക്കാൻ പുതുച്ചേരി മന്ത്രിസഭ തീരുമാനിച്ചു.
ലെഫ്റ്റനന്റ് ഗവർണറുടെ ഒപ്പോടെ ഇത് പ്രാബല്യത്തിൽ വന്നാൽ, മാഹി, പുതുച്ചേരി, യാനം, കാരയ്ക്കൽ എന്നിവിടങ്ങളിൽ മദ്യത്തിന്റെ വില ഗണ്യമായി വർദ്ധിക്കാൻ സാധ്യതയുണ്ട്.
ഏകദേശം ഒമ്പത് വർഷത്തിന് ശേഷം പുതുച്ചേരി എക്സൈസ് തീരുവ വർദ്ധിപ്പിക്കുന്നു. ഒൻപത് വർഷത്തിന് ശേഷം പുതുച്ചേരിയിൽ എക്സൈസ് തീരുവ വർദ്ധിപ്പിക്കുന്നുണ്ടെന്നും അത് പ്രാബല്യത്തിൽ വന്നാലും അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മദ്യത്തിന്റെ വില കുറവായിരിക്കുമെന്നും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.