പാകിസ്ഥാൻ പൗരന്മാരുടെ വിസ റദ്ദാക്കിയതിന്പിന്നാലെ ഗുജറാത് പോലീസ്സ് അഹമ്മദാബാദിലും സൂറത്തിലും നടത്തിയ വിപുലമായ പരിശോധനകളിൽ അനധികൃതമായി താമസിച്ചിരുന്ന പാകിസ്ഥാനികളെയും ബംഗ്ലാദേശികളെയും കസ്റ്റഡിയിലെടുത്തു. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വിളിച്ച് സംസ്ഥാനങ്ങളിൽ ഇപ്പോഴും കഴിയുന്ന പാകിസ്ഥാനികളെ ഉടൻ തിരിച്ചയക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതിനായി 48 മണിക്കൂർ സമയം നൽകി. അതിനുള്ള ആദ്യപടിയാണ് ഗുജറാത്ത് പോലീസിന്റെ നടപടി.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ 3 മണിയോടെ അഹമ്മദാബാദിലും സൂറത്തിലും സമഗ്രമായ പരിശോധന നടത്തി. പരിശോധനയിൽ അനധികൃതമായി താമസിച്ചിരുന്ന 400 ലധികം പേരെ കണ്ടെത്തി. അറസ്റ്റിലായവരിൽ ഭൂരിഭാഗവും ബംഗ്ലാദേശികളാണ്, അവരെ എത്രയും വേഗം നാടുകടത്താൻ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
അതേസമയം, പഹൽഗാം ആക്രമണത്തെത്തുടർന്ന്, ശ്രീനഗർ മെഡിക്കൽ കോളേജിനും മറ്റ് സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജീവനക്കാരുടെ അവധി നിയന്ത്രിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറാകണമെന്നും വിജ്ഞാപനത്തിൽ പറയുന്നു. പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉന്നതതല കൂടിയാലോചന ഉടൻ ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഭീകരർക്കെതിരായ നടപടികൾ ഭരണകൂടം ശക്തമാക്കുന്നു. പുൽവാമയിൽ ഇന്ന് 2 ഭീകരരുടെ വീടുകൾ തകർത്തു. അഫ്സാൻ ഉൾ ഹഖിന്റെയും ഹാരിസ് അഹമ്മദിന്റെയും വീടുകൾ തകർത്തു. ഇതോടെ നാല് ഭീകരരുടെ വീടുകൾ തകർത്തു.
കഴിഞ്ഞ ദിവസം പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ഇവർക്ക് പങ്കുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത ഭീകരരുടെ വീടുകൾ പ്രാദേശിക ഭരണകൂടം തകർത്തിരുന്നു. പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത കശ്മീരികളുടെ വീടുകൾ തകർത്തു. പുൽവാമയിലെ ത്രാലിലും അനന്ത്നാഗിൽ ബിജ് ബെഹാരയിലും ഭീകരരുടെ വീടുകൾ തകർത്തു.