കൊച്ചിയിൽ അഞ്ചരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ചാണ് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം കഞ്ചാവ് പിടികൂടിയത്.
സംഭവത്തിൽ മലപ്പുറം സ്വദേശി പിടിയിലായി.
കൊച്ചിയിൽ നിന്ന് റാസൽഖൈമയിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് വിമാനത്താവളത്തിൽവെച്ച് പിടികൂടിയത്. ആദ്യമായാണ് കേരളത്തിൽ നിന്ന് വിദേശത്തേക്ക് കടത്തുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്. കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങി.