കണ്ണൂർ: സെൻട്രൽ ജയിലിലെ തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. ബ്ലോക്ക് നമ്പർ 10 ലെ തടവുകാരായ രഞ്ജിത്ത്, അഖിൽ, ഇബ്രാഹിം ബാദുഷ എന്നിവരിൽ നിന്നാണ് ജയിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നിരോധിത വസ്തുക്കൾ പിടിച്ചെടുത്തത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച ഒളിപ്പിച്ച നിലയിൽ രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. മൊബൈൽ ഫോണുകൾ, എയർപോഡുകൾ, യുഎസ്ബി, സിം, കേബിളുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ കണ്ടെത്തി.