കോഴിക്കോട് മായനാട് സ്വദേശിയായ യുവാവ് മർദനമേറ്റ് മരിച്ചു. മരിച്ചയാൾ 20 വയസ്സുള്ള സൂരജ് ആണെന്ന് തിരിച്ചറിഞ്ഞു. മൂന്ന് പ്രതികൾ കസ്റ്റഡിയിലാണ്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. 20 ഓളം പേർ ചേർന്ന് യുവാവിനെ മർദ്ദിച്ചതായി ഒരു ബന്ധു പറയുന്നു.
പ്രദേശത്തെ തിരുത്തിയാട് ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ഗ്രൂപ്പുകൾ ഗ്രൂപ്പുകളായി പിരിഞ്ഞ് വഴക്കുണ്ടായി. ഇതിൽ സൂരജിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മൂന്ന് പേർ ചേവായൂർ പോലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.