ജമ്മു&കാശ്മീര്‍ : ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടതായി അനൗദ്യോഗിക റിപ്പോർട്ടുകൾ. വെടിവയ്പ്പിൽ ഇരുപതിലേറെ പേർക്ക് പരിക്കേറ്റു. മലയാളികൾ ഉൾപ്പെടെ നിരവധി വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ള്‍.ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ കശ്മീരിലെത്തി.
മരണസംഖ്യ ഉയരുമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. 2019 ന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. ലഷ്കർ-ഇ-തൊയ്ബയുടെ പ്രാദേശിക വിഭാഗമായ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.