ട്രാൻസ് ജെൻഡർ മനുഷ്യരെ എന്തും ചെയ്യാമെന്ന് കരുതരുത് ; ശക്തമായ നടപടിയുമായി മന്ത്രി ആർ ബിന്ദു#Thiruvanthapuram

;തിരുവനന്തപുരം : ട്രാൻസ് ജെൻഡർ യുവതിക്ക് ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ റിപ്പോർട്ട് തേടി മന്ത്രി ആർ ബിന്ദു. ട്രാൻസ് ‍മനുഷ്യരെ എന്തും ചെയ്യാമെന്ന് ആരും കരുതരുതെന്നും അവർക്കെതിരെ അന്യായമായ അതിക്രമങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും മുതിരുന്നവർക്കെതിരെ കർശനനടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ ട്രാൻസ്ജെൻഡേഴ്സ് ആക്ട് പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ടെന്നും നിയമപരമായി നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തെ പറ്റി അന്വേഷിക്കാനും അടിയന്തിര റിപ്പോർട്ട്‌ നൽകുവാനും സാമൂഹ്യനീതി വകുപ്പു ഡയറക്ടർക്കും,ജില്ലാ സാമൂഹ്യനീതി ഓഫീസർക്കും മന്ത്രി അടിയന്തിര നിർദേശം നൽകിയിട്ടുണ്ട്. കാക്കനാട് താമസിക്കുന്ന ഏയ്ഞ്ചൽ എന്ന യുവതിക്കാണ് കഴിഞ്ഞ ദിവസം മർദ്ദനമേറ്റത്. കമ്പി വടിയുമായി എത്തിയ ലോറി ഡ്രൈവറാണ് ഏയ്ഞ്ചലിനെ നടുറോഡിലിട്ട് മർദ്ദിച്ചത്. തീർത്തുകളയുമെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0