കോഴിക്കോട് വളയത്താണ് സംഭവം. വളയം എലിക്കുന്നുമ്മല്‍ ബിനു, റീനു, ജിഷ്ണു, അശ്വിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീടുകളില്‍നിന്ന് കാട്ടുപന്നിയുടെ അവശിഷ്ടങ്ങളും പിടികൂടി. ഞായറാഴ്ച രാവിലെയാണ് ഇവരുടെ വീടിനടുത്തെ കിണറ്റില്‍ കാട്ടുപന്നി വീണത്. തുടര്‍ന്ന് ഇവര്‍ കുറ്റ്യാടി ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇവര്‍ കാട്ടുപന്നിയെ പിടികൂടി. പിന്നീട് കിണറില്‍ വീണ പന്നി രക്ഷപ്പെട്ടെന്ന് ഫോറസ്റ്റ് ജീവനക്കാരെ അറിയിക്കുകയുമായിരുന്നു. സംശയം തോന്നി ഇന്നലെ രാത്രി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കാട്ടുപന്നിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.