തുഴച്ചലില്‍ മെഡല്‍ വാരിക്കുട്ടി കേരളം#Kerala
By
Editor
on
ഫെബ്രുവരി 05, 2025
38-ാമത് ദേശീയ ഗെയിംസിൽ മെഡലുകൾ വാരിക്കൂട്ടുകയാണ് കേരളം.ദേശീയതയുടെ ഒമ്പതാം ദിനമായ ഇന്ന് ഒരു സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ഗെയിം തിരഞ്ഞെടുത്ത നാല് മെഡലുകളാണ് കേരളം ഇന്ന് നേടിയത്.വനിതകളുടെ തുഴച്ചിലിൽ നിന്നാണ് കേരളത്തിലെ നാല് മെഡലുകളും വന്നത്.ങ്കലവുകോക്‌സ്‌ലസ് ഫോറിൽ സ്വർണം നേടിയപ്പോൾ കോക്‌സ്‌ലസ് പെയർ, ഡബിൾ സ്‌കൽ വിഭാഗത്തിൽ വെള്ളിയും ക്വാഡ്‌രാപിൽ സ്‌കോളിൽ വെം നേടി.
വുമൺസ് കോക്ക്സ് ലെസ് ഫോറിൽ റോസ് മരിയ ജോഷിയും കെ ബി വർഷവും പി ബി അശ്വതും വി എസ് മീനാക്ഷിയും ഉൾപ്പെട്ട നാലംഗ ടീമാണ് സ്വർണം നേടിയത്.വുമൺസ് കോക്‌സ്‌ലസ് ഫോർ പെയറിൽ ബി വിജിന മോളും അലീന ആൻ്റോയും വെള്ളി മെഡൽ കരസ്ഥമാക്കി.ഗൗരി നന്ദയും സാനിയ ജെ കൃഷ്ണനും ചേർന്ന് ഡബിൾ സ്‌കിൽ വെള്ളി നേടി.
ക്വാഡ്രപ്പിൾ സ്‌കല്ലിൽ അന്ന ഹെലൻ ജോസഫ്, ഗൗരി നന്ദ, സാനിയ ജെ കൃഷ്ണൻ, അശ്വനി കുമാരൻ എന്നിവരടങ്ങിയ ടീമിനാണ് വെങ്കലം ലഭിച്ചത്.ഇതോടെ 24 മെഡലുകളാണ് കേരളം സ്വന്തമാക്കിയത്.ഒമ്പത് സ്വർണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവുമായി എട്ടാം സ്ഥാനത്താണ് കേരളം