ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി പ്രധാനമന്ത്രി 'പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷി യോജന' പ്രഖ്യാപിച്ച് ധനമന്ത്രി. സംസ്ഥാനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. കാര്‍ഷികോത്പാദനം കുറഞ്ഞ മേഖലയ്ക്ക് ധനസഹായം നല്‍കും. രാജ്യത്തെ 100 ജില്ലകള്‍ക്കാണ് ആദ്യഘട്ടത്തില്‍ സഹായം. ഉത്പാദനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. 1.7 കോടി കര്‍ഷകര്‍ക്ക് ഇത് ഗുണം ചെയ്യും. ധാന്യവിളകളുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത- ആറ് വര്‍ഷ മിഷന്‍ പ്രഖ്യാപിച്ചു. തുവര, ഉറാദ്, മസൂര്‍ എന്നീ ധാന്യങ്ങള്‍ക്കായി പ്രത്യേക പദ്ധതി. കര്‍ഷകരില്‍നിന്ന് ധാന്യം ശേഖരിക്കും. വിപണനം ഉറപ്പാക്കും. പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പദ്ധതി രൂപവത്കരിക്കും. ബിഹാറില്‍ മക്കാന ബോര്‍ഡ്-മക്കാനയുടെ ഉത്പാദനവും വിപണനവും വ്യാപിപ്പിക്കാന്‍ ബിഹാറില്‍ മക്കാന ബോര്‍ഡ് സ്ഥാപിക്കും. വിളഗവേഷണത്തിന് പദ്ധതി പരുത്തി കൃഷി വികസനത്തിന് അഞ്ച് വര്‍ഷ പദ്ധതി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഹ്രസ്വകാല വായ്പ മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി. ഇത് 7.7 കോടി കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍ എന്നിവര്‍ക്ക് ഗുണം ചെയ്യും.