ബൈക്ക് മോഷ്ടിച്ചതായി പരാതി നൽകാൻ പോലീസിൽ എത്തിയപ്പോഴാണ് കള്ളൻ പിടിയിലായത്. മലപ്പുറം എടപ്പാളിലാണ് സംഭവം. എടപ്പാളിലെ ഒരു ക്ഷേത്രത്തിൽ കൊള്ളയടിക്കാൻ വന്ന കള്ളൻ തന്റെ ബൈക്ക് മറന്നുപോയി. ഗുരുവായൂർ കണ്ടനശേരി സ്വദേശിയായ അരുൺ അറസ്റ്റിലായി. തന്റെ ബൈക്ക് മോഷ്ടിക്കപ്പെട്ടതായി പോലീസിൽ പരാതി നൽകാൻ പോയപ്പോഴാണ് ക്ഷേത്ര മോഷണ കേസിൽ അരുൺ അറസ്റ്റിലായത്.
മോഷണം നടത്തിയ ശേഷം അരുൺ ബൈക്ക് പാർക്ക് ചെയ്ത സ്ഥലം മറന്നുപോയി. പിന്നീടണ് ബൈക്ക് മോഷ്ടിക്കപ്പെട്ടതായി പറഞ്ഞ് പോലീസ് സ്റ്റേഷനിൽ പ്രതി പരാതി കൊടുക്കാന്‍ എത്തിയത്
ജനുവരി 5 ന് കാന്തല്ലൂർ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ മേൽക്കൂര തകർത്ത് 8,000 രൂപ മോഷ്ടിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു. പോലീസ് അന്വേഷണം നടത്തുകയായിരുന്നു. അതേസമയം, ക്ഷേത്രത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ ബൈക്ക് നാട്ടുകാർ കണ്ടു. ബൈക്ക് പിന്നീട് പോലീസിന് കൈമാറി.
കഴിഞ്ഞ ദിവസം അരുൺ തന്റെ ബൈക്ക് മോഷ്ടിക്കപ്പെട്ടതായി ആരോപിച്ച് പരാതി നൽകാൻ എത്തിയിരുന്നു. ഉടന്‍ തന്നെ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കള്ളന്‍ പിടിയിലായി. മോഷണം പലതവണ നിഷേധിച്ചെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.