കണ്ണൂര്‍ : എടക്കാട് ടൗണിന് സമീപം ട്രെയിന് തട്ടി യുവാവ് മരിച്ചു. ഇന്നലെ രാത്രി ഏഴരയോടെ ഇണ്ടേരി ശിവക്ഷേത്രത്തിനു സമീപം ചെറുവാരക്കൽ പ്രശോഭ് (37) ആണ് അപകടത്തിൽപ്പെട്ടത്. വീടിൻ്റെ പടിഞ്ഞാറ് ഭാഗത്തുള്ള റെയിൽവേ ട്രാക്കിന് സമീപത്തുകൂടി നടന്നുപോകുകയായിരുന്ന യുവാവിനെ ട്രെയിനിടിക്കുകയായിരുന്നു. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചെറുവാരക്കൽ ബാലൻ്റെയും സുശീലയുടെയും മകനാണ്. സഹോദരങ്ങൾ: സുഭാഷ്, നിഷ.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.