തലശ്ശേരിയിൽ ഓട്ടോറിക്ഷാ പണിമുടക്ക്... #Strike


തലശ്ശേരി: തലശ്ശേരിയിൽ 24 മണിക്കൂർ ഓട്ടോറിക്ഷാ  പണിമുടക്ക് തുടങ്ങി. ടി എം സി നമ്പർ ഇല്ലാതെ സർവ്വിസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ പോലീസും മോട്ടോർ വാഹന വകുപ്പും നഗരസഭയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കുക, മുനിസിപ്പൽ അതിർത്തിയിലെ പൊട്ടിപൊളിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കുക, നഗരത്തിലെ പാർക്കിംഗ് സ്ഥലങ്ങൾ തിരിച്ചറിയുന്ന ബോർഡുകൾ സ്ഥാപിക്കുക, എന്നീ മൂന്നിന ആവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ്, എസ്.ടി.യു. എന്നീ നാല് യൂണിയനുകളാണ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
ഇന്ന് അർദ്ധരാത്രി വരെയാണ് പണിമുടക്കമെന്ന് നേതാക്കൾ അറിയിച്ചു. 

അത്യാവശ്യത്തിന് രോഗികളുമായി എത്തുന്നവ ഒഴികെ മറ്റെല്ലാ പാസഞ്ചർ ഓട്ടോകളും സമരവുമായി സഹകരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0