മണല്‍ക്കടത്ത് സംഘങ്ങള്‍ വീണ്ടും സജീവമാകുന്നു ; കണ്ണൂരില്‍ ലോറിയും ഡ്രൈവറേയും കസ്റ്റഡിയിലെടുത്ത് പോലീസ്. #SandMafia

പഴയങ്ങാടി : അനധികൃത മണൽ കടത്ത് ലോറിയും ഡ്രൈവറും അറസ്റ്റിൽ. ഇരിണാവ് വോയിത്ര സ്വദേശി അവറാൻ വീട്ടിൽ റഫീഖ് അവറാനെയാണ് ഇൻസ്പെക്ടർ പി.ബാബു മോനും സംഘവും അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ 1.35ന് ചെറുകുന്ന് കൊവ്വപ്പുറം അമ്പലം റോഡ് ജങ്ഷനിൽ മണൽ കടത്തുകയായിരുന്ന കെ.എൽ. 59. 1430 നമ്പർ ബി ടിപ്പർ ലോറി പോലീസ് പിടികൂടി. ഡ്രൈവറെ അറസ്റ്റ് ചെയ്ത പൊലീസ് ലോറിയും മണലും കസ്റ്റഡിയിലെടുത്തു.


പഴയങ്ങാടി - കണ്ണപുരം - പാപ്പിനിശ്ശേരി ഭാഗങ്ങളിൽ അനധികൃത മണൽക്കടത്ത് സംഘങ്ങൾ തമ്പടിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് പരിശോധന കർശനമാക്കി.

എന്നാൽ പോലീസിൻ്റെ ശ്രമങ്ങൾ പോലും നിഷ്ഫലമാകുന്ന തരത്തിലാണ് മണൽ മാഫിയയുടെ പ്രവർത്തനം. പലപ്പോഴും ചെക്കിങ്ങുകള്‍ മുൻകൂട്ടി അറിഞ്ഞ് ഇത്തരം കേന്ദ്രങ്ങൾ ഒഴിവാക്കി യാത്ര തുടരുകയാണ് ഇവർ. പോലീസിൻ്റെ വിവരങ്ങൾ കൃത്യമായി പങ്കുവെക്കാൻ പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വരെ ഇവർക്കുണ്ട്. മണൽ ലോറികൾക്ക് മുന്നിലും പിന്നിലും അകമ്പടി വാഹനങ്ങളിൽ സഞ്ചരിച്ച് വിവരങ്ങൾ കൈമാറുന്ന ഇവരെ പിടികൂടാൻ പലപ്പോഴും പൊലീസിനും അധികാരികൾക്കും കഴിയുന്നില്ലെന്നതാണ് യാഥാർഥ്യം.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0