അധ്യാപകന്റെ മര്‍ദ്ദനമേറ്റ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. പരിയാരം പോലീസ് പരിധിയിലെ ഒരു വിദ്യാലയത്തിലാണ് സംഭവം. ഏഴാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്കാണ് ഇന്നലെ വൈകുന്നേരം 3.45ന് അധ്യാപകന്റെ മര്‍ദ്ദനമേറ്റത്.
വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനി ഇനി സ്‌ക്കൂളില്‍ പോകുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞതോടെയാണ് രക്ഷിതാക്കള്‍ വിവരം അന്വേഷിച്ചത്. അപ്പോളാണ് ചുമലില്‍ നീരുവെച്ചത് കാണിച്ച് വിദ്യാര്‍ത്ഥിനി വിവരം പറഞ്ഞത്.
ഉടന്‍ തന്നെ കുട്ടിയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയലെത്തിച്ച് ചികില്‍സ നല്‍കി. രക്ഷിതാവ് വിവരം അധ്യാപകനോട് ഫോണ്‍ വഴി അന്വേഷിച്ചപ്പോള്‍ നിങ്ങള്‍ നിയമനടപടികള്‍ സ്വീകരിച്ചോ എന്ന ധിക്കാരഭാഷയിലാണ് സംസാരിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
വിവരം ഇന്നലെ തവന്നെ ചൈല്‍ഡ് ലൈനിനനെ അറിയിച്ചിട്ടുണ്ട്. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ഇന്ന് കുട്ടിയുടെ മൊഴിയെടുക്കും. വേറെയും കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റതായ പരാതിയുണ്ട്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.