വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള ലൈസൻസ് കാലാവധി ഡിസംബര്‍ 31 വരെ നീട്ടി... #Kerala_News

 

സംസ്ഥാനത്തെ വ്യാപാര വ്യവസായ- വാണിജ്യ സ്ഥാപനങ്ങള്‍ക്കുള്ള തദ്ദേശ വകുപ്പിന്‍റെ ലൈസൻസ് പിഴകൂടാതെ പുതുക്കാനുള്ള കാലാവധി ഡിസംബർ 31വരെ വീണ്ടും നീട്ടി. തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന വ്യാപാര ലൈസൻസിനുള്ള കാലാവധി നേരത്തേ സെപ്റ്റംബർ 30വരെ ദീർഘിപ്പിച്ചിരുന്നു.

കെ സ്മാർട് വഴി അപേക്ഷിക്കാനുള്ള നിബന്ധനകള്‍ വ്യാപാരികള്‍ക്ക് കുരുക്കായതോടെ ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നു. തുടർന്ന് പുതുക്കല്‍ കാലാവധി ഒക്ടോബർ 31 വരെ ദീർഘിപ്പിച്ച്‌ തദ്ദേശവകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ ദിവസം കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് ഡിസംബർ 31 വരെ പിഴകൂടാതെ പുതുക്കുന്നതിന് അനുമതി നല്‍കി ഉത്തരവിറക്കിയത്. തദ്ദേശസ്ഥാപന പരിധിയിലെ ചെറുകിട വ്യാപാരികളാണ് കെ സ്മാർട് വഴി ലൈസൻസ് പുതുക്കേണ്ടത്.

അപേക്ഷയോടൊപ്പം ഓരോ വ്യാപാരിയും സത്യവാങ്മൂലം നല്‍കണമെന്നും സെപ്റ്റംബർ വരെ കെട്ടിടനികുതി അടച്ച രസീത് അപ്‌ലോഡ് ചെയ്യണമെന്നുമുള്ള നിബന്ധനകളും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0