സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പരിശോധന കർശനമാക്കാൻ എക്സൈസ്... #Kerala_News

 


സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പരിശോധന കർശനമാക്കാൻ എക്സൈസ്. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിലെ സിനിമ ബന്ധം പുറത്ത് വന്നതിന്പിന്നാലെയാണ് നീക്കം. സിനിമ സംഘടനകളുമായി എക്സൈസ് ചർച്ച നടത്തും.

ഓംപ്രകാശിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്നത് നിരവധി ലഹരിപ്പാർട്ടികൾ. 5 മാസത്തിനിടെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ലഹരിക്കച്ചവടത്തിന് ഓം പ്രകാശ് എത്തിയെന്ന് പൊലീസ്. കൊച്ചി നഗരത്തിലെ നാല് ആഡംബര ഹോട്ടലുകളിൽ പാർട്ടികൾ സംഘടിപ്പിച്ചുവെന്നും പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0