കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാൻ്റിൽ തിരുവനന്തപുരം സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം... #Crime_News

 

 
തലശ്ശേരി: കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാൻ്റിൽ തിരുവനന്തപുരം സ്വദേശി സുനിൽ കുമാറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. 
ഒന്നാം പ്രതി കണ്ണൂർ മുണ്ടയാട് സ്വദേശി ഹരിഹരനെയാണ് ശിക്ഷിച്ചത്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജ് കെ ടി നിസാർ അഹമ്മദാണ് വിധി പറഞ്ഞത്. 2017ൽ കെ എസ് ആർ ടി സി കംഫർട്ട് സ്റ്റേഷനുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കിടന്നുറങ്ങുകയായിരുന്ന സുനിൽകുമാറിനെ തോർത്തിൽ കരിക്ക് കെട്ടി അടിച്ച് കൊല്ലുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. അജിത്ത് കുമാർ ഹാജരായി. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0