പരയുഗ സ്മരണകളുയർത്തി ഇന്ന് ശ്രീകൃഷ്ണ ജയന്തി. മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമാണ് ശ്രീകൃഷ്ണൻ. വിശേഷാല്‍ പൂജകളും പ്രാർത്ഥനയുമാണ് ഇന്ന് കൃഷ്ണ ക്ഷേത്രങ്ങളില്‍ നടക്കുന്നത്.
"പുണ്യമീ മണ്ണ് പവിത്രമീ ജന്മം" എന്ന സന്ദേശത്തിലൂന്നിയാണ് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ദിനാഘോഷങ്ങള്‍ നടക്കുന്നത്.
മുത്തുക്കുടയേന്തിയ ബാലികാ ബാലന്മാരാണ് ശോഭായാത്രയ്‌ക്ക് നിറപ്പകിട്ടേകുന്നത്. ബാലദിനമായി ആഘോഷിക്കുന്ന ജന്മാഷ്ടമിയെ വലിയ ഒരുക്കങ്ങളോടെയാണ് ബാലഗോകുലങ്ങൾ വരവേല്‍ക്കുന്നത്. കുഞ്ഞു കൈകളില്‍ ഓടക്കുഴലുമായി വാർമുടിക്കെട്ടില്‍ മയില്‍പ്പീലി വെച്ച് കള്ളച്ചിരിയുമായ് കുഞ്ഞ് അമ്പാടിക്കണ്ണന്മാരും ഗോപികമാരുമാണ് നഗരവീഥികള്‍ കീഴടക്കുന്നത്.
വിവിധ തരത്തിലുള്ള നിശ്ചല ദൃശ്യങ്ങള്‍, ഭജന സംഘങ്ങള്‍ എന്നിവയാണ് ശോഭായാത്രയ്‌ക്ക് അകമ്പടിയേകുന്നത്. അമ്പാടിക്കണ്ണൻമാരും ഗോപികമാരും നിറഞ്ഞ നഗരവീഥികളും ക്ഷേത്രമുറ്റങ്ങളും ഭക്തമനസുകളില്‍ ആനന്ദക്കാഴ്ചയാണ് ഒരുക്കുന്നത്.
വർണ്ണശബളമായ ഘോഷയാത്രകളാണ് നാടെങ്ങും ഉണ്ണിക്കണ്ണനെ വരവേല്‍ക്കുന്നത്. പുരാണങ്ങളിലെ വിശ്വാസ പ്രകാരമാണ് ഈ ദിനം ആഘോഷിക്കുന്നത്. ഭക്തർ ജന്മാഷ്ടമി
ദിനത്തില്‍ ഉപവാസം അനുഷ്ഠിക്കുകയും പൂജയ്ക്ക് ശേഷം പിറ്റേന്ന് പ്രഭാതത്തില്‍ വ്രതം അവസാനിക്കുകയും ചെയ്യും.
എല്ലാ പ്രിയപ്പെട്ടവർക്കും മലയോരം നൃസിന്റെ ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ