യാത്രക്കാരിയെ ആക്രമിച്ച് മാല കവർന്ന് ഓട്ടോഡ്രൈവർ കടന്നു... #Crime_News
By
News Desk
on
ജൂലൈ 05, 2024
പോലീസ് കമ്മിഷണര്‍ ഓഫീസിന് തൊട്ടരികെ അറുപത്തിയൊമ്പതുകാരിയെ ആക്രമിച്ച് സ്വര്‍ണമാലയുമായി ഓട്ടോറിക്ഷാഡ്രൈവര്‍ കടന്നു. മാല പൊട്ടിച്ചെടുത്തശേഷം ഓട്ടോറിക്ഷയില്‍നിന്ന് തള്ളിയിട്ടതിനെത്തുടര്‍ന്ന് താടിയെല്ലിനും പല്ലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ യാത്രക്കാരി സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായി. വയനാട് പുല്പള്ളി മണല്‍വയല്‍ അന്‍ഡുകലയില്‍ വീട്ടില്‍ അബ്രഹാമിന്റെ ഭാര്യ ജോസഫൈനാണ് (69) അക്രമത്തിന് ഇരയായത്. ഇവരുടെ രണ്ടുപവന്റെ സ്വര്‍ണമാലയാണ് കവര്‍ച്ചചെയ്യപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. കമ്മിഷണര്‍ ഓഫീസിന് നൂറ്റന്‍പത് മീറ്ററകലെ മുതലക്കുളത്തെ റോഡരികിലേക്കാണ് യാത്രക്കാരി ഓട്ടോറിക്ഷയില്‍നിന്ന് തെറിച്ചുവീണത്.