മിന്നല്‍ മുരളിക്ക് സ്പൈഡര്‍മാനില്‍ ഉണ്ടായ രക്ഷകന്‍, യാത്രക്കാരന്‍റെ ജീവന്‍ രക്ഷിച്ച ബസ്‌ കണ്ടക്റ്റര്‍ക്ക് കൈ അടിച്ച് സോഷ്യല്‍ മീഡിയ.. #Spiderman_Bus_Conductor

 

 

വീഡിയോ >>

ളരെ പെട്ടെന്നുള്ള മികച്ചതും ഉചിതവുമായ തീരുമാനങ്ങളാണ് നമ്മളെ ചിലപ്പോള്‍ വ്യതസ്സ്തരാക്കുന്നത്. അത് ഒരു പ്രധാന തീരുമാനം കൈക്കൊള്ളുന്നത് മുതല്‍ ഒരു ജീവിതം രക്ഷിക്കുന്നത് വരെ വ്യത്യസ്ഥങ്ങളായ തീരുമാനങ്ങളും സാഹചര്യങ്ങളും ആയിരിക്കാം. അത്തരത്തിലുള്ള പല കാര്യങ്ങളും പലപ്പോഴും നമ്മുടെ ജീവിതത്തില്‍ ഉള്‍പ്പടെ നടന്നിട്ടുള്ളതും, നാം ചിലപ്പോഴൊക്കെയും അവയ്ക്ക് സാക്ഷിയായിട്ടുള്ളതും ആയിരിക്കും.


ഇവിടെ ഇതാ അത്തരത്തില്‍ ഉള്ള ഒരു വീഡിയോ ആണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.

വീഡിയോ >>

വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു ബസ്സില്‍ നിന്നും തെറിച്ചുവീഴാൻ പോവുകയായിരുന്ന യാത്രക്കാരനെ ബസ് കണ്ടക്ടർ വളരെ ചടുലമായ പ്രവര്‍ത്തനത്താല്‍ എങ്ങനെയാണ് രക്ഷിക്കുന്നത് എന്നതാണ് ഈ വീഡിയോയില്‍ കാണുന്നത്. ടിക്കറ്റ് എടുക്കുമ്പോൾ കണ്ടക്ടർക്ക് സമീപം രണ്ട് വ്യക്തികൾ നിൽക്കുന്നത് കാണാം. പെട്ടെന്ന് യാത്രക്കാരിൽ ഒരാൾക്ക് ബാലൻസ് നഷ്ടപ്പെടുകയും ബസിൽ നിന്ന് തെറിച്ചുവീഴുകയും ചെയ്തു. എന്നാൽ ബസ് കണ്ടക്ടർ തൽക്ഷണം ഔചിത്യ പരമായി പ്രവര്‍ത്തിക്കുകയും  യാത്രക്കാരൻ്റെ കൈയിൽ പിടിച്ച് അവൻ്റെ ജീവൻ രക്ഷിക്കുകയും ചെയ്യുന്നു. ഉടന്‍ തന്നെ മറ്റ് യാത്രക്കാരും ഇടപെടുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ >>

MALAYORAM NEWS is licensed under CC BY 4.0