കാക്കനാട് ഡി.എൽ.എഫ് ഫ്ലാറ്റിൽ ഭക്ഷ്യവിഷബാധ. കുട്ടികളും പ്രായമായവരുമടക്കം ഫ്ലാറ്റിൽ താമസിക്കുന്ന നൂറിലേറെ പേർ ഛർദിയും വയറിളക്കവും മൂലം ആശുപത്രിയിൽ ചികിത്സതേടി. കുടിവെള്ളത്തിൽനിന്നെന്നാണ് രോഗബാധയുണ്ടായതെന്നാണ് സൂചന.
ജൂൺ ആദ്യമാണ് രോഗം റിപ്പോർട്ട് ചെയ്തത്. ജൂൺ ഒന്ന് മുതൽ ഇതുവരെ ഫ്ലാറ്റിൽ താമസിക്കുന്ന 340 പേർ ചികിത്സ തേടിയതായാണ് വിവരം. അഞ്ച് വയസിൽ താഴെയുള്ള ഇരുപതിലധികം കുട്ടികൾക്ക് വിഷബാധയേറ്റതായാണ് വിവരം. കുടിവെള്ളത്തിൽനിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയം. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ അനുവദനീയമായതിനെക്കാൾ കൂടുതൽ അളവിൽ ബാക്ടീരിയ സാന്നിധ്യം വെള്ളത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ജലസംഭരണി, കിണർ, വാട്ടർ അതോറിറ്റി കണക്ഷൻ എന്നിവയിൽ നിന്നെല്ലാമുള്ള ജലം ഉപയോഗിക്കുന്നുണ്ട്. ഫ്ലാറ്റിലെ പ്രധാന ജലശ്രോതസുകളിൽ ഏതിൽനിന്നാണ് രോഗം പടർന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. നിലവിൽ ഈ സ്രോതസുകൾ എല്ലാം അടച്ച് ടാങ്കർവഴി വെള്ളം എത്തിച്ചാണ് ഫ്ലാറ്റിൽ ജലം ഉപയോഗിക്കുന്നത്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.