കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി... #Kerala_News

 


 മണിമലയാറ്റിലെ കല്ലൂപ്പാറ കുറഞ്ഞൂക്കടവിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. വാളക്കുഴി സ്വദേശി ഗ്ലാഡ്സൺ മാത്യു (20) വിനെയാണ് കാണാതായത്. കുളിക്കാനിറങ്ങിയതിന് പിന്നാലെ യുവാവ് ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേർ രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് അപകടമുണ്ടായത്.


MALAYORAM NEWS is licensed under CC BY 4.0