സൗഹൃദത്തിന്റെ തക്ബീ‍ർ ധ്വനികളുമായി ഇന്ന് ബലി പെരുന്നാൾ... #Eid_Mubarak


ത്യാഗസ്മരണയിൽ ഇസ്ലാംമത വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആചരിക്കുകയാണ്. ഈദുൽ അദ്ഹ, ബക്രീദ്, വലിയ പെരുന്നാൾ എന്നിങ്ങനെ ഒക്കെ ബലി പെരുന്നാൾ അറിയപ്പെടുന്നു. ആത്മസമർപ്പണത്തിന്റെ ആഘോഷമാണ് ബലി പെരുന്നാൾ. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലി പെരുന്നാൾ എന്നാണ് വിശ്വാസം. എല്ലാ വായനക്കാർക്കും മലയോരം ന്യൂസിന്റെ ബലി പെരുന്നാൾ ആശംസകൾ.
MALAYORAM NEWS is licensed under CC BY 4.0