കുട്ടുകാരികള്‍ക്കൊപ്പം പളളിഗ്രൗണ്ടില്‍ തിരുനാള്‍ ആഘോഷത്തോടനുബന്ധിച്ച് നടന്ന ഡാന്‍സ് പരിപാടി കാണാനെത്തിയിരുന്ന പതിനേഴുകാരിയെ ഉപദ്രവിച്ച കേസില്‍ യുവാവിനെ അറസ്റ്റുചെയ്തു. നെടുമങ്ങാട് പാലോട് ആലംമ്പാറ നിരപ്പ് ശിവാലയം വീട്ടില്‍ നിന്ന് ബീമാപ്പള്ളി വാര്‍ഡില്‍ റ്റി.സി. 45/9649 ഒലീവ് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സുജീന്ദ്രനെ(35) ആണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ എട്ടിന് രാത്രി 12 ഓടെയായിരുന്നു സംഭവം. തിരുനാളിനോടിനനുബന്ധിച്ച് പളളി ഗ്രൗണ്ടില്‍ നടന്ന ഡാന്‍സ് പരിപാടി കാണുകയായിരുന്ന പെണ്‍കുട്ടിക്കുനേരെ ശാരീരിക ഉപദ്രവം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ ഇയാളെ എസ്.എച്ച്.ഒ. അശോക കുമാര്‍, എസ്.ഐ.മാരായ ശ്യാമകുമാരി,നിതീഷ്, സി.പി.ഒ.ജയകുമാര്‍ എന്നിവര്‍ അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.