'കത്രിക കൊണ്ട് മുഖത്തും നെഞ്ചിലും കുത്തി';റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം... #Crime_News

വയനാട് മൂലക്കാവ് സർക്കാർ സ്‌കൂളിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. പത്താം ക്ലസ് വിദ്യാർത്ഥി ശബരിനാഥിനാണ് പരുക്കേറ്റത്. അമ്പലവയൽ സ്വദേശി ശബരിനാഥിനെ സഹപാഠികളാണ് മർദിച്ചത്. കത്രിക കൊണ്ട് മുഖത്തും നെഞ്ചിലും കുത്തി.

ചെവിക്കും സാരമായ പരുക്ക്. ക്ലസിൽ നിന്നും വലിച്ചിറക്കി കൊണ്ടുപോയത് പരിചയപ്പെടാൻ എന്നുപറഞ്ഞാണ്. അഞ്ച് പേരോളം അടിച്ചുവെന്നാണ് രക്ഷിതാക്കൾ പറഞ്ഞത്. മൂക്കിനും സാരമായ പരുക്കുകൾ ഉണ്ട്. നാളെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് ബത്തേരി പൊലീസ് പറഞ്ഞു. തിരിച്ച് കുട്ടികളെ ഉപദ്രവിച്ചിട്ടില്ല.


അടിയെല്ലാം കൊണ്ട് നിന്നുവെന്നും രക്ഷിതാക്കൾ പറയുന്നു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. ശബരിനാഥൻ ഒമ്പതാം ക്ലാസ് വരെ മറ്റൊരു സ്കൂളിൽ ആയിരുന്നു പഠിച്ചത്. പത്താം ക്ലാസിൽ പഠിക്കാൻ പുതിയ സ്കൂളിൽ ചേരുകയായിരുന്നു. താലൂക്ക് ആശുപത്രിയിൽ വിദ്യാർത്ഥി ചികിത്സയിലാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0