ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം. വൃക്ക മാറ്റി വയ്ക്കലുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം കോഴിക്കോടെത്തിയത്. അവിടെ നിന്നും വെസ്റ്റ്‌നൈല്‍ പനി ബാധിതനായി. ആദ്യം കോഴിക്കോട് ചികിത്സയിലായിരുന്നു. പിന്നീട് പനി കുറഞ്ഞപ്പോള്‍ ഇടുക്കിയില്‍ വീട്ടിലേക്ക് വന്നു. വീണ്ടും കൂടിയപ്പോള്‍ ഇടുക്കിയിലെ മെഡിക്കള്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പിടിവിടാതെ വെസ്റ്റ്നൈൽ പനി : സംസ്ഥാനത്ത് ഒരു മരണം കൂടി സ്ഥിരീകരിച്ചു #WestNileVirus
By
Editor
on
മേയ് 20, 2024
സംസ്ഥാനത്ത് വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം. ഇടുക്കി മണിയാറന്‍കുടി സ്വദേശി വിജയകുമാറാണ് മരിച്ചത്. 24 വയസായിരുന്നു. കോഴിക്കോട് വച്ചാണ് ഇദ്ദേഹത്തിന് വെസ്റ്റ്‌നൈല്‍ പനി ബാധിച്ചത്.