വെസ്റ്റ് നൈല്‍ പനി ബാധിച്ചാണ് തൃശൂരിലെ 79 വയസുള്ള രോഗിയുടെ മരണമെന്ന് പരിശോധനാ ഫലം. നടുവേലിക്കര സ്വദേശിയാണ് ചികിത്സക്കിടെ മരിച്ചത്. ഈ വര്‍ഷം വെസ്റ്റ് നൈല്‍ ബാധയെ തുടര്‍ന്നുള്ള ആദ്യ മരണമാണിത്. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജാഗ്രതാ നിർദേശം നൽകിയിരുന്നു. 2011ലാണ് ആദ്യമായി സംസ്ഥാനത്ത് വെസ്റ്റ് നൈൽ റിപ്പോർട്ട് ചെയ്തത്.