പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവം ; പ്രതിയെ തിരിച്ചറിഞ്ഞു #Kerala_News

 


കാഞ്ഞങ്ങാട്ട് പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. കൊടക് സ്വദേശിയായ 36കാരനാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ ബന്ധുവാണ് നിർണായക വിവരങ്ങൾ പോലീസിന് കൈമാറിയത്. പ്രദേശവാസിയാണ് പ്രതി. ഇയാൾ നേരത്തെ പോക്‌സോ കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പടന്നക്കാട് ആളൊഴിഞ്ഞ പറമ്പിലെ വീട്ടിൽ നിന്ന് പുലർച്ചെ രണ്ടരയോടെയാണ് മുത്തച്ഛനൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. രാവിലെ മുത്തച്ഛൻ പശുവിനെ കറക്കാൻ തൊഴുത്തിലെത്തിയപ്പോഴായിരുന്നു സംഭവം. തുടർന്ന് കുട്ടിയെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ഞാണിക്കടവ് വയൽ ഭാഗത്ത് ഉപേക്ഷിച്ചു.

മോഷണത്തിനൊപ്പം പ്രതികൾ കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചു. രാവിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ സമീപത്തെ പറമ്പിൽ കണ്ണിനും കഴുത്തിനും പരിക്കേറ്റ നിലയിൽ കണ്ടെത്തി. മുൻവശത്തെ വാതിലിലൂടെ അകത്തു കടന്ന പ്രതി അടുക്കളവാതിലിലൂടെ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0