FLASH NEWS : കാസര്‍ഗോഡ്‌ ഉറങ്ങി കിടന്ന എട്ടു വയസ്സുകാരിയെ തട്ടികൊണ്ടുപോയി.#Crime_News


കാസർകോട്: ഉറങ്ങിക്കിടക്കുകയായിരുന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി സ്വർണം കവർന്ന് ഉപേക്ഷിച്ചു. പടന്നക്കാട് ഒഴിഞ്ഞ വളപ്പിലാണ് കുട്ടിയെ ഉപേക്ഷിച്ചത്.  ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
മുത്തച്ഛൻ പശുവിനെ കറക്കാൻ പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ കാതിൽ ഉണ്ടായിരുന്ന ആഭരണം പ്രതികൾ കവർന്നു. സ്വർണം എടുത്ത ശേഷം കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ഹോസ്‌ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0