കർണാടകയിലെ ഹുബ്ബള്ളിയിൽ 20 കാരിയായ യുവതി കുത്തേറ്റു മരിച്ചു. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് യുവതിയെ കുത്തിക്കൊന്നത്. പ്രതി ഗിരീഷ് സാവന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട് കുത്തിത്തുറന്നാണ് കുറ്റകൃത്യം നടത്തിയത്. അഞ്ജലി എന്ന വിദ്യാർത്ഥിനിയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം പ്രതി വിദ്യാർത്ഥിയോട് വിവാഹാഭ്യർത്ഥന നടത്തി. എന്നാൽ വിദ്യാർത്ഥി വിസമ്മതിച്ചു. ഇതിന് പിന്നാലെയാണ് പ്രതി വിദ്യാർത്ഥിനിയെ ഉപദ്രവിച്ചതെന്ന് പോലീസ് പറഞ്ഞു. വിദ്യാർഥിയുടെ ബന്ധുക്കൾ വിഷയത്തിൽ ഇടപെടുകയും ശല്യം ചെയ്താല്‍ പൊലീസിൽ പരാതി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി
ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ ക്രൂരമായ കൊലപാതകം നടന്നത്. ഉറങ്ങി കിടന്നിരുന്ന വിദ്യാര്‍ഥിനിയെ കുത്തി കൊലപെടുത്തുകയാണ് ഉണ്ടായത് . തടയാൻ ശ്രമിച്ച ബന്ധുക്കളെയും പ്രതി ആക്രമിച്ചു. സംഭവത്തിന് ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു .