75 കിലോ പഞ്ചസാരയുമായി തുലാഭാരത്തിനായി എത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയിലാണ് കോൺഗ്രസ് പ്രവർത്തകർ വഴിപാട് നടത്തിയത്. പുറമുള്ളി കാവ് ഭവതി ക്ഷേത്രത്തിലാണ് 75 കിലോ പഞ്ചസാരയുമായി തുലാഭാരം നടത്തിയത്. പ്രവര്‍ത്തകരുടെ ആഗ്രഹം അനുസരിച്ചാണ് ബാക്കിയുള്ളതെന്ന് വി ഡി സതീശൻ വ്യക്തമാക്കി.
കഴിഞ്ഞ വർഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിൽ തുലാഭാരം നടത്തി. തുടര്‍ന്ന് വഴിപാടായി ധന്വന്തരി ഹോമം, പഞ്ചസാര കൊണ്ട് തുലാഭാരം എന്നിവ നടത്തി. 75 കിലോ പഞ്ചസാരയാണ് തൂക്കത്തിന് വേണ്ടിയിരുന്നത്. തുടർന്ന് പ്രതിപക്ഷ നേതാവ് ക്ഷേത്രം തന്ത്രിയിൽ നിന്ന് പ്രസാദം സ്വീകരിച്ചു.