മണിക്കൂറുകൾക്കകം പത്തനംതിട്ടയിൽ കാണാതായ പെൺകുട്ടികളെ പൊലീസ് കണ്ടെത്തി. പത്തനംതിട്ട റാന്നിയിൽ നിന്ന് കാണാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ മണിക്കൂറുകൾക്കകം പൊലീസ് കണ്ടെത്തി.
ഇന്ന് പുലർച്ചെയാണ് പന്ത്രണ്ടും പതിനാലും വയസുള്ള പെൺകുട്ടികളെ വീട്ടിൽ നിന്ന് കാണാതായത്. രാവിലെ ഏഴ് മണിയോടെയാണ് റാന്നി പോലീസിൽ പരാതി ലഭിച്ചത്. സിസിടിവിയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് തിരുവല്ലയിൽ കുട്ടികളെ കണ്ടെത്തിയത്. അമ്മ വഴക്ക് തുടങ്ങിയതിനെ തുടർന്ന് കുട്ടികൾ വീടുവിട്ടിറങ്ങുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.