ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന്‍ നവജാത ശിശു മരിച്ചു ...#Keralanews


 പൂർണ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് വെൻ്റിലേറ്ററിൽ അവശനിലയിലായിരുന്ന നവജാത ശിശു മരിച്ചു. കോഴിക്കോട് പുതുപ്പാടി സ്വദേശി ഗിരീഷ് ബിന്ദുവിൻ്റെ കുട്ടിയാണ് മരിച്ചത്.
ഗൈനക്കോളജിസ്റ്റിൻ്റെ അഭാവത്തിൽ കുട്ടി പുറത്തേക്ക് വരാതിരിക്കാൻ ബാൻഡേജ് കൊണ്ട് കെട്ടിയതാണ് കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റത്. കഴിഞ്ഞ നാല് മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്നു കുട്ടി. ഇന്നലെ രാവിലെയാണ് മരിച്ചത്. പുതുപ്പാടി സ്വദേശി ഗിരീഷ് ബിന്ദുവിൻ്റെ നവജാത ശിശുവാണ് ചികിത്സാ പിഴവിനെ തുടർന്ന് മരിച്ചത്.


കഴിഞ്ഞ ഡിസംബർ 13ന് രാത്രിയാണ് പുതുപ്പാടി സ്വദേശി ബിന്ദുവിനെ പ്രസവവേദനയെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ഗൈനക്കോളജി ഡോക്ടർ ഇല്ലാത്തതിനാൽ മെഡിക്കൽ കോളജിലേക്ക് അയച്ചു. ഇതിനിടെ കുഞ്ഞ് പുറത്തേക്ക് വരാൻ തുടങ്ങി. എന്നാൽ മതിയായ ചികിത്സ നൽകാതെ അടിവസ്ത്രം കൊണ്ട് കുഞ്ഞിനെ കെട്ടിയിട്ടതായും ആക്ഷേപമുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവം നടന്നെങ്കിലും കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു.

താമരശ്ശേരി പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് വീട്ടുകാർ പറയുന്നു. 24 ന്യൂസിനെതിരെ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു. എന്നാൽ നാളിതുവരെ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.

MALAYORAM NEWS is licensed under CC BY 4.0