ഇന്ത്യക്കാരുടെ കാര്യത്തിൽ ആശങ്ക; ഇസ്രായേലിലേക് രണ്ടാം ബാച്ചിനെ ഉടനെ അയക്കില്ല... #Internationalnews

ഇറാൻ-ഇസ്രായേൽ സംഘർഷം നിലനിൽക്കുന്നതിനാൽ, നിർമാണത്തൊഴിലാളികളുടെ രണ്ടാം ബാച്ചിനെ തൽക്കാലം ഇസ്രായേലിലേക്ക് അയക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകുന്നത് വരെ കാത്തിരിക്കാനാണ് സർക്കാർ തീരുമാനം. ഏപ്രിൽ മാസത്തിൽ 1200 ഇന്ത്യക്കാരെ ഇസ്രായേലിലേക്ക് അയയ്ക്കാനായിരുന്നു കരാർ. രാജ്യങ്ങൾ തമ്മിലുള്ള ഗവൺമെൻ്റ്-ടു-ഗവൺമെൻ്റ് (G2G) കരാറിന് കീഴിലാണ് ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ ഇസ്രായേലിലേക്ക് കൊണ്ടുവരുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിൽ ഇന്ത്യയിൽ നിന്ന് 6000 പേരെ ഇസ്രായേലിലേക്ക് കൊണ്ടുവരാൻ കഴിയുമെന്നാണ് കണക്കാക്കിയിരുന്നത്.

  65 പേരടങ്ങുന്ന ആദ്യ ബാച്ചിനെ ഏപ്രിൽ രണ്ടിന് ഇസ്രായേലിലേക്ക് അയച്ചു.ഇപ്പോൾ 18,000 ഇന്ത്യക്കാർ ഇസ്രയേലിൽ കാർഷിക മേഖലയിലും പരിചാരകരായും ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇന്ത്യൻ തൊഴിലാളികളെ ഇസ്രായേൽ പൗരന്മാരെപ്പോലെ സംരക്ഷിക്കുമെന്ന് ഇസ്രായേൽ അംബാസഡർ നവോർ ഗിലോൺ പറഞ്ഞു. തൊഴിലാളികൾ മറ്റ് ഇസ്രായേലി പൗരന്മാരിൽ നിന്ന് വ്യത്യസ്തരല്ല. ഇന്ത്യൻ തൊഴിലാളികളെ ഇസ്രായേൽ സമൂഹത്തിൻ്റെ ഭാഗമായി കണക്കാക്കുന്നതിനാൽ അവരും സുരക്ഷിതരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


  ഇസ്രായേൽ-ഇറാൻ സംഘർഷത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിടുകയും കമ്പനികൾ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുകയും ചെയ്തതായി ഇസ്രായേലിലെ ഇന്ത്യക്കാരെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ആശങ്കപ്പെടേണ്ടെന്ന് ഇസ്രായേലിലെ ഇന്ത്യൻ എംബസി ഇന്ത്യക്കാരോട് ആവർത്തിക്കുകയും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ അവരെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. അതേസമയം ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്ക് നിർമാണ തൊഴിലാളികളെ അയക്കുന്നത് നിർത്തിവച്ചു. ആദ്യപടിയായി 1500 പേരെയാണ് ഇസ്രായേൽ ആവശ്യപ്പെട്ടത്. ഉത്തര് പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളില് നിന്നുള്ളവരെ തിരഞ്ഞെടുത്ത് ഇസ്രായേലിലേക്ക് അയച്ചു. ഇത് താൽക്കാലികമായി നിർത്തിവച്ചെങ്കിലും വരും ദിവസങ്ങളിൽ 15,000 നിർമാണ തൊഴിലാളികളെ കൂടി ഇസ്രായേൽ ഇന്ത്യയോട് ആവശ്യപ്പെടുമെന്നാണ് കരുതുന്നത്.
MALAYORAM NEWS is licensed under CC BY 4.0