സംസ്ഥാനത്ത് സ്വര്‍ണ്ണവില റെക്കോർഡിലെത്തി...#Gold Rate


 സംസ്ഥാനത്ത് സ്വർണവില റെക്കോർഡിലെത്തി . ഇന്ന് ഗ്രാമിന് 10 രൂപ കൂടി. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില 6610 രൂപയായി ഉയർന്നു. പവൻ സ്വർണത്തിന് 52,880 രൂപയായി.
കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി രേഖപ്പെടുത്തുകയാണ്. നാല് ദിവസത്തിനിടെ ഗ്രാമിന് 195 രൂപയുടെ വർധനവുണ്ടായി.

സ്വർണ വില ഉയരുകയാണ്. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, അമേരിക്കയിലെ പലിശ നിരക്ക് കുറയ്ക്കണമോ എന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വം, ലോകമെമ്പാടുമുള്ള സ്വർണത്തോടുള്ള താൽപ്പര്യം എന്നിവ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ വില ഉയരുന്നതിന് കാരണമാകുന്നു.
രാജ്യാന്തര സ്വർണവില 2400 ഡോളറിലെത്തുമെന്നാണ് സൂചന. വെള്ളി വിലയും വർധിക്കുകയാണ്. നിലവിലെ ഡോളർ നിരക്ക് 27.85 ആണ്. ഇത് 30 ഡോളർ കടക്കുമെന്നാണ് വിപണി നൽകുന്ന സൂചന

MALAYORAM NEWS is licensed under CC BY 4.0