ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ പിഎ വൈഭവ് കുമാറിനെ ഡൽഹി വിജിലൻസ് ഡയറക്ടറേറ്റ് പുറത്താക്കി. മദ്യനയ അഴിമതി കേസിൽ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെയാണ് നടപടി. കേന്ദ്ര സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയെന്നാണ് പിരിച്ചുവിടൽ ഉത്തരവിൽ പറയുന്നത്.
കുമാറിനെതിരായ 2007ലെ കേസിൻ്റെ പശ്ചാത്തലത്തിലാണ് വിജിലൻസ് സ്‌പെഷ്യൽ സെക്രട്ടറി വൈവിവൈജെ രാജശേഖരൻ ഉത്തരവിട്ടത്. മഹേഷ് പാല് എന്ന സർക്കാർ ഉദ്യോഗസ്ഥനെ കുമാർ തൻ്റെ ചുമതലകൾ നിർവഹിക്കുന്നതിൽ തടസ്സപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തതായി ഉത്തരവിൽ പറയുന്നു.