പൊലീസ് വാഹനവും ടെമ്പോ ട്രാവലറുമായി കൂട്ടിയിടിച്ച് അപകടം... #Accident

 


അടൂർ നെല്ലിമൂലയ്ക്ക് സമീപം പോലീസ് വാഹനവും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് ഡിവൈഎസ്പിക്കും പോലീസ് ഡ്രൈവർക്കും പരിക്കേറ്റു. ജില്ലാ സ്‌പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം. ജോസിനും ഡ്രൈവർ നൗഷാദിനും സാരമായ പരിക്കേറ്റു. ഇന്ന് രാവിലെ 9.30ഓടെയാണ് അപകടം.

ട്രാവലറിൽ യാത്ര ചെയ്തിരുന്ന പാലാ സ്വദേശികളായ കന്യാസ്ത്രീകൾക്കും പരിക്കേറ്റിട്ടുണ്ട്. വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് ഇവർ എത്തിയത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. പോലീസ് വാഹനത്തിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0