വീട്ടിൽ സൂക്ഷിച്ച ബോംബ് നായ കടിച്ചപ്പോൾ പൊട്ടിത്തെറിച്ചതാണെന്നാണ് സംശയിക്കുന്നത്. നിരവധി കേസുകളിൽ പ്രതിയായ ബിജുവിനെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു. ഇയാൾ ഇപ്പോൾ ജാമ്യത്തിലാണ്. ബഹളം കേട്ടെത്തിയ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. പെരിങ്ങോം പോലീസ് സ്ഥലത്തെത്തി. ഇത് മൂന്നാം തവണയാണ് ബിജുവിന്റെ വീട്ടിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുന്നതെന്ന് പ്രദേശ വാസികൾ ആരോപിച്ചു.
കണ്ണൂർ തളിപ്പറമ്പിൽ ബോംബ് സ്ഫോടനം, വളർത്തു നായയ്ക്ക് ദാരുണാന്ത്യം.. #BombBlasting
തളിപ്പറമ്പ : കണ്ണൂർ ജില്ലയിലെ ആലേക്കാട്ട് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് വളർത്തു നായ മരിച്ചു. ബിജെപി - ആർഎസ്എസ് പ്രവർത്തകൻ ബിജുവിന്റെ വീടിന് സമീപമാണ് സ്‌ഫോടനം നടന്നത്. പൊട്ടിത്തെറിയിൽ വളർത്തു നായ ചത്തു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.